മനാമ: ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റി 'റമദാൻ ആത്മ വിചാരത്തിെൻറ കാലം' എന്ന ശീർഷകത്തിൽ വിശുദ്ധ റമദാനിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമായി അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ജോലി നഷ്ടപ്പെട്ടും മാസങ്ങളായി ശമ്പളം കിട്ടാതെയും പ്രയാസപ്പെടുന്നവർക്കാണ് കിറ്റുകൾ നൽകിയത്. ഐ.സി.എഫ് നാഷനൽ സർവിസ് സെക്രട്ടറി അഷ്റഫ് ഇഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു.
നാഷനൽ സംഘടന സെക്രട്ടറി ഷാനവാസ് മദനി, ഷമീർ പന്നൂർ, ശംസുദ്ധീൻ പൂക്കയിൽ, ശംസുദ്ധീൻ മാമ്പ, മുഹമ്മദ് അലി, അഷ്റഫ് രാമത്, ഹാഷിം, അബ്ദുല്ല ഹാരിസ് എന്നിവർ പങ്കെടുത്തു.
റമദാൻ മാസത്തിൽ വൈജ്ഞാനിക ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, റമദാൻ റിലീഫ് എന്നിങ്ങനെ വൈവിധ്യങ്ങളായ പദ്ധതികളാണ് ഐ.സി.എഫ് ആവിഷ്കരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.