മനാമ: ബികാസ് (ബഹ്റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവിസസ്) ന്റെയും കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ് 2024'' ആഘോഷ പരിപാടികൾ വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന രംഗോലി മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടീമുകൾ പങ്കെടുക്കും തുടർന്ന്, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വൈകുന്നേരം നാലിന് സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും.
വൈകീട്ട് 5.30 ന് ആരംഭിക്കുന്ന ഉദ്ഘാടന സഭയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുക്കും. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി വിശിഷ്ടാതിഥിയായും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .
ഉദ്ഘാടനസഭക്കുശേഷം വൈകീട്ട് 7.30ന് പിന്നണി ഗായകൻ നിഖിൽ മാത്യു നയിക്കുന്ന മ്യൂസിക് ബാൻഡിൽ സോണി ടി.വി റിയാലിറ്റി ഷോ ഫൈനലിസ്റ്റ് റിതു രാജ്, കൂടാതെ മഴവിൽ മനോരമ റിയാലിറ്റി ഷോ താരങ്ങളായ യദു കൃഷ്ണ, ശ്രീലക്ഷ്മി, വയലിനിസ്റ്റ് വിഷ്ണു നായർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.