മനാമ: ദേശാന്തരങ്ങളിലിരുന്നു ദേശം പണിയുന്നവർ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ഇന്റർ നാഷനൽ തലത്തിൽ 1000 യൂനിറ്റുകളിൽ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിലുളള 41 യൂനിറ്റുകളിലായി നടക്കുന്ന സമ്മേളനങ്ങൾക്ക് തുടക്കം.
മനാമ സെൻട്രലിലെ ആറ് യൂനിറ്റുകളിലും യൂനിറ്റ് സമ്മേളനങ്ങൾ വളരെ വിപുലമായിത്തന്നെ സംഘടിപ്പിക്കപ്പെടുന്നു. വ്യാഴം രാത്രി ഒമ്പതിന് ബുദയ്യയിൽ നടന്ന ബുദയ്യ- സാർ യൂനിറ്റുകളുടെ സമ്മേളനത്തോടെ സെൻട്രലിലെ സമ്മേളനങ്ങൾക്ക് തുടക്കമായി.
നവംബർ എട്ടിന് ഫാദിൽ, ഫൂൾ യൂനിറ്റുകളിലും ഒമ്പതിന് മനാമ സൂഖ് യൂനിറ്റിലും സമ്മേളനങ്ങൾ നടക്കും. 10ന് നടക്കുന്ന സെൻട്രൽ മാർക്കറ്റ് യൂനിറ്റ് സമ്മേളനത്തോടെ മനാമ സെൻട്രലിലെ യൂനിറ്റ് സമ്മേളനങ്ങൾക്ക് സമാപ്തി കുറിക്കും.
സൽമാബാദ്, സായിദ് ടൗൺ, ഖമീസ് യൂനിറ്റ് സമ്മേളനങ്ങൾ നവംബർ ഒമ്പതിന് വെള്ളിഴായ്ച മൂന്ന് യൂനിറ്റ് കേന്ദ്രങ്ങളിലായി നടക്കും. ഉമ്മുൽ ഹസം, ഖുദൈബിയ, ഹമദ് ടൗൺ, ഇസാ ടൗൺ, റിഫ, മുഹറഖ് എന്നീ സെൻട്രൽ കമിറ്റികൾക്ക് കീഴിലെ യൂനിറ്റുകളിലും വിപുലമായ സമ്മേളനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള, മലയാളി പ്രവാസത്തിന്റെ ചരിത്രവും വർത്തമാനവും ചർച്ചയാവുന്ന വിവിധ സെഷനുകൾ സമ്മേളനങ്ങളിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നായകരും ഐ.സി.എഫ് സെൻട്രൽ നാഷനൽ നേതാക്കളും സമ്മേളനങ്ങളിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.