മനാമ: ബഹ്റൈനിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാൽ അസാധാരണമായ നടപടികളൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ.
നിപ വൈറസ് ബാധ സ്ഥിരീകരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിമാനത്താവളത്തിലും തുറമുഖങ്ങളിലും യാത്രക്കാർക്കായുള്ള പരിശോധനകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ധാരാളമാണ്. അസാധാരണ സാഹചര്യമുണ്ടായാൽ നേരിടാൻ രാജ്യത്തെ ആരോഗ്യ വിഭാഗത്തിന് കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനീയ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.