മനാമ: കോവിഡ്-19 പ്രതിരോധത്തിനുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് പൊലീസ് ഡയറക്ടറേറ്റുകൾ ആഹ്വാനം ചെയ്തു. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നാഷനൽ മെഡിക്കൽ ടീം നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. റമദാനിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പരമാവധി വീടുകളിൽതന്നെ കഴിയാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയാറാകണം.
കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വിവിധ ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് ഏപ്രിൽ 15 വരെ 8960 പേർക്കെതിരെയാണ് നടപടി എടുത്തത്. മാസ്ക് ധരിക്കാത്തതിന് 71,395 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
8383 ബോധവത്കരണ കാമ്പയിനുകളാണ് ഇക്കാലയളവിൽ സംഘടിപ്പിച്ചത്. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിെൻറ നേതൃത്വത്തിൽ 2,46,243 അണുനശീകരണ പ്രവർത്തനങ്ങളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.