മനാമ: നാല്പത് വർഷത്തിലധികം ബഹ്റൈൻ പ്രവാസി സമൂഹത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ പ്രവർത്തനങ്ങൾ ബഹ്റൈൻ പ്രവാസി സമൂഹത്തിന് ഊർജംപകർന്നെന്ന് ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിനും ഭാര്യ അന്നമ്മ മാത്യുവിനും നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി രൂപവത്കരണത്തിന് മുമ്പ് ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായിരുന്ന കേരള ദേശീയവേദി, ഐ.ഒ.സി.സി എന്നീ സംഘടനകളുടെ രക്ഷാധികാരി ആയിരുന്ന അദ്ദേഹം ഇന്ത്യൻ എംബസിയുടെ കീഴിൽ വരുന്ന സി.സി.ഐ, ഐ.സി.ആർ.എഫ് സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ചോയ്സ് അഡ്വർൈട്ടസിങ് കമ്പനിയുടെ ബാനറിൽ വിവിധ സാമൂഹിക സംഘടനകൾക്ക് കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേണ്ട സഹായവും പിന്തുണയും നൽകി. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറി ജവാദ് വക്കം, എം.ഡി ജോയ്, നിസാർ കുന്നംകുളത്തിങ്കൽ, ചെമ്പൻ ജലാൽ, അജിത് കണ്ണൂർ, സലാം മമ്പാട്ട്മൂല എന്നിവർ സംസാരിച്ചു.ഒ.ഐ.സി.സി നേതാക്കളായ നസിം തൊടിയൂർ, സുനിൽ ചെറിയാൻ, ഷീജ നടരാജൻ, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, ജെയിംസ് കോഴഞ്ചേരി, കുഞ്ഞുമുഹമ്മദ്, തുളസിദാസ്, മോൻസി ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.