മനാമ: കിങ് ഫഹദ് കോസ്വേ വഴി ലഹരിമരുന്ന് കടത്തിയ കേസ് വിചാരണക്ക് ക്രിമിനൽ കോടതിയിലേക്ക് കൈമാറി. മുഹറഖ് പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
കോസ്വേ വഴി അഞ്ച് കിലോ ഹഷീഷ് കടത്തുേമ്പാഴാണ് ഒന്നാം പ്രതി പിടിയിലായത്. രാജ്യത്തിന് പുറത്തുള്ള രണ്ടാം പ്രതിയാണ് മയക്കുമരുന്ന് കൊടുത്തുവിട്ടതെന്ന് ഇയാൾ മൊഴി നൽകി. ബഹ്റൈനിൽ എത്തിച്ച് മൂന്നാം പ്രതിക്ക് കൈമാറാനായിരുന്നു നിർദേശം.
ഇയാളും മൂന്നാം പ്രതിയുമാണ് കേസിൽ അറസ്റ്റിലായത്.നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.