മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ​ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്നു 

ലഹരിമുക്ത സമൂഹം: ആഭ്യന്തര മന്ത്രാലയത്തിന്​ മന്ത്രിസഭയുടെ പിന്തുണ

മ​നാ​മ: ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻെ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും അ​തി​ന്​ പി​ന്തു​ണ​യും ന​ൽ​കു​ന്ന​താ​യും മ​ന്ത്രി​സ​ഭ യോ​ഗം വ്യ​ക്ത​മാ​ക്കി. ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ൽ ബ​ഹ്​​റൈ​നും പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. സ​മൂ​ഹ​ത്തെ ല​ഹ​രി​യി​ൽ നി​ന്നും മു​ക്ത​മാ​ക്കാ​നും അ​തി​െൻറ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കാ​നും മ​ന്ത്രാ​ല​യം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​താ​യും വി​ല​യി​രു​ത്തി.

കോ​വി​ഡ്​ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി. ഗു​ണ​പ​ര​മാ​യ മാ​റ്റം ശ​ക്ത​മാ​യ പ്ര​തി​രോ​ധ ​ന​ട​പ​ടി​ക​ൾ വ​ഴി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ​കോ​വി​ഡ്​ വ്യാ​പ​ന​ത്തോ​തും അ​തു​ മൂ​ല​മു​ള്ള മ​ര​ണ​വും ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണ്. പ്ര​തി​രോ​ധ വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സും ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം തു​ട​രാ​നും മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര്യ​മാ​യി ബാ​ധി​ച്ച സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ​​ചെ​യ്യു​ന്ന ബ​ഹ്റൈ​നി​ക​ളു​ടെ വേ​ത​നം തൊ​ഴി​ൽ​ര​ഹി​ത ഫ​ണ്ടി​ൽ​നി​ന്നും ന​ൽ​കു​ന്ന​തി​ന്​ തു​ട​ക്ക​മി​ടാ​ൻ കാ​ബി​ന​റ്റ്​ തീ​രു​മാ​നി​ച്ചു. മൂ​ന്നു​ മാ​സ​ത്തെ വേ​ത​ന​മാ​ണ്​ ഇ​പ്ര​കാ​രം ന​ൽ​കു​ക.

ഇ​തി​ൽ ആ​ദ്യ​മാ​സ വേ​ത​നം മു​ഴു​വ​നാ​യും മ​റ്റു ര​ണ്ടു​ മാ​സ​ങ്ങ​ളി​ലേ​ത്​ 50 ശ​ത​മാ​നം വീ​ത​വു​മാ​ണ്​ ന​ൽ​കു​ക. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം തു​ട​രു​ന്ന​തി​​ൻെ​റ ഭാ​ഗ​മാ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​​ടെ നി​ർ​ദേ​ശ ​പ്ര​കാ​രം വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​മ്പ​ത്​ ഹെ​ൽ​ത്ത്​​ സെ​ൻ റ​റു​ക​ളു​ടെ ​പ്ര​വ​ർ​ത്ത​നം 24 മ​ണി​ക്കൂ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്​ ജ​ന​ങ്ങ​ൾ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യി യോ​ഗം വി​ല​യി​രു​ത്തി.

70 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഗ​ൾ​ഫ്​ എ​യ​റി​ന്​ കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റാ​ൻ ക​മ്പ​നി​ക്ക്​ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ​ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു. 

Tags:    
News Summary - Drug-free society: Cabinet support for home ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.