മനാമ: പുതുവർഷ സമ്മാനമെന്നനിലയിൽ പ്രഖ്യാപിച്ച എമിറേറ്റ്സിന്റെ അത്യാധുനിക A350 എയർബസ് സർവിസ് ബഹ്റൈനിലെത്തി. പുതിയ വിമാനം സർവിസ് നടത്തുന്ന മൂന്നാമത്തെ ആഗോള ലക്ഷ്യസ്ഥാനമാണ് ബഹ്റൈൻ. ബഹ്റൈനിലേക്കുള്ള എയർലൈനിന്റെ മൂന്നു പ്രതിദിന ഫ്ലൈറ്റുകളിൽ രണ്ടെണ്ണം A350 ആണ്. EK837/838, EK839/840 എന്നിവയാണവ.EK837: രാവിലെ 08.20ന് ദുബൈയിൽനിന്ന് പുറപ്പെട്ട് 08.40ന് ബഹ്റൈനിൽ എത്തിച്ചേരും. EK838: ബഹ്റൈനിൽനിന്ന് രാവിലെ 10ന് പുറപ്പെട്ട് 12.15 ന് ദുബൈയിൽ എത്തിച്ചേരും.
EK839: വൈകീട്ട് നാലിന് ദുബൈയിൽ നിന്ന് പുറപ്പെട്ട് 04.20 ന് ബഹ്റൈനിൽ എത്തിച്ചേരും. EK840: വൈകീട്ട് 05.45 ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തും.എയർബസ് A350 തേഡ് ക്ലാസിൽ 312 സീറ്റുകളുണ്ട്. ഇതിൽ 32 ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടുന്നു: 1-2-1 ലേഔട്ടിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. 21 പ്രീമിയം ഇക്കണോമി സീറ്റുകൾ 2-3-2 എന്ന നിലയിൽ ക്രമീകരിച്ചിരിക്കുന്നു.
259 ഇക്കണോമി ക്ലാസ് സീറ്റുകൾ 3-3-3 എന്ന രീതിയിൽ. യാത്രക്കാർക്ക് നൂതനമായ ഇൻഫ്ലൈറ്റ് സാങ്കേതികവിദ്യ, വേഗമേറിയ വൈ-ഫൈ, സിനിമാറ്റിക് എന്റർടെയിൻമെന്റ് അനുഭവം, വിപുലമായ മീഡിയ ലൈബ്രറി എന്നിവ വാഗ്ദാനം ചെയ്യുന്നു. ബഹ്റൈനിലേക്ക് എമിറേറ്റ്സ് പ്രതിവാരം 22 ഫ്ലൈറ്റ് സർവിസുകൾ നടത്തുന്നുണ്ട്. എയർബസ് എ350 വിമാനത്തിനു പുറമെ, ബോയിങ് 777 വിമാനമാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.