ശോ​ഭ​ന ജോ​ർ​ജ്

‘വൗ ​മോം’ ഇ​ന്നുമുതൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ അ​മ്മ​മാ​ർ​ക്കും അ​വ​രു​ടെ അ​ഞ്ചു​മു​ത​ൽ 13 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​യി ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘വൗ ​മോം’ എ​ന്ന വി​നോ​ദാ​ധി​ഷ്ഠി​ത ക​ലാ​വൈ​ജ്ഞാ​നി​ക മ​ത്സ​ര​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും.

രാ​ത്രി എ​ട്ടി​ന് സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ഹ്ര​സ്വ രം​ഗാ​വി​ഷ്കാ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ നി​യ​മ​സ​ഭാം​ഗ​വും ഔ​ഷ​ധി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ശോ​ഭ​ന ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഹൃ​ദ​യ ബ​ന്ധ​വും സ്നേ​ഹ​ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും, അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​വും ക്രി​യാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് മ​ത്സ​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​മാ​ജം വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് മോ​ഹി​നി തോ​മ​സും സെ​ക്ര​ട്ട​റി ജ​യ ര​വി​കു​മാ​റും അ​റി​യി​ച്ചു. ജ​നു​വ​രി 11, 16, 23, 25, 31 തീ​യ​തി​ക​ളി​ൽ വി​വി​ധ റൗ​ണ്ടു​ക​ളാ​യാ​ണ് മ​ത്സ​രം. ഓ​രോ റൗ​ണ്ടി​ലും കാ​ഴ്ച​വെ​ക്കു​ന്ന മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​രെ നി​ർ​ണ​യി​ക്കു​ന്ന​തി​നൊ​പ്പം പ്രേ​ക്ഷ​ക വോ​ട്ടെ​ടു​പ്പി​ലൂ​ടെ മി​ക​ച്ച ജ​ന​പ്രി​യ അ​മ്മ​യെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജ​നു​വ​രി 31നു ​രാ​ത്രി എ​ട്ടി​ന് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​ജ​യി​ക​ളു​ടെ കി​രീ​ട​ധാ​ര​ണ​വും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ക്കും. ച​ട​ങ്ങി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ താ​ര​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ഗാ​യ​ത്രി അ​രു​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്, കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​വും, ആ​ശ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ല്ഭ്യ​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നി​മ്മി റോ​ഷ​ൻ 32052047, വി​ജി​ന സ​ന്തോ​ഷ് 3911522

Tags:    
News Summary - Wow Mom in Bahrain Keraliya Samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.