മനാമ: 'അജ്ഞത സമാധാനത്തിെൻറ ശത്രു' പ്രമേയത്തിൽ ശൈഖ് ഈസ കൾചറൽ സെൻററിൽ ആരംഭിച്ച വിദ്യാഭ്യാസ സമ്മേളനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
സമാധാനപൂർണമായ സഹവർത്തിത്വത്തിന് കിങ് ഹമദ് സെൻറർ സംഘടിപ്പിക്കുന്ന ആദ്യ വാർഷിക സമ്മേളനമാണിത്. രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ വിദ്യാഭ്യാസം വഴി സാധിക്കണമെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ചൂണ്ടിക്കാട്ടി.
സഹവർത്തിത്വം, തുറന്ന മനോഭാവം എന്നീ മൂല്യങ്ങളിൽ അടിയുറച്ചാണ് ബഹ്റൈൻ മുന്നോട്ടുപോകുന്നത്. വിവിധ സംസ്കാരങ്ങളും ആശയങ്ങളും തമ്മിൽ സംവാദത്തിലൂടെ സൗഹൃദം സാധ്യമാക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളാണ് വെളിച്ചമായി നയിക്കുന്നത്. സഹവർത്തിത്വത്തിലൂടെയുള്ള സമാധാനം സാധ്യമാക്കുന്നതിന് ഇറ്റലിയിലെ സാപിയൻസ് യൂനിവേഴ്സിറ്റിയിലെ കിങ് ഹമദ് ചെയർ ഫോർ ഇൻറർഫെയ്ത് ഡയലോഗ് ആൻഡ് പീസ്ഫുൾ കോ എക്സിസ്റ്റൻസ് നിർവഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ഇവിടെ ഗവേഷണം പൂർത്തിയാക്കിയ ബഹ്റൈനിൽ നിന്നുള്ള പ്രഥമ ബാച്ച് പുറത്തിറങ്ങുന്ന ദിവസമെന്ന പ്രാധാന്യം അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷകരും പണ്ഡിതരും പങ്കാളികളാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.