മനാമ: ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ട്രാഫിക് വിഭാഗവും പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയ എൻജിനീയര്‍മാരും സഹകരിക്കുന്നതിന് ധാരണ. ഇതിനായി സംയുക്ത കമ്മിറ്റി രൂപവത്കരിച്ചതായി മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.
ഗതാഗതക്കുരുക്കുകളുടെ കാരണം പഠിക്കാനും അവയുടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് കുറക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.