മനാമ: ദന്ത ചികിത്സാ മേഖലയില്‍ നവീകരണത്തിന് ശ്രമിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വലീദ് അല്‍ മാനിഅ് വ്യക്തമാക്കി. എഡിന്‍ബറ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദന്ത ചികിത്സാ മേഖലയില്‍ ബഹ്റൈന്‍ നല്കിക്കൊണ്ടിരിക്കുന്ന പരിശീലന പരിപാടികളെക്കുറിച്ച് വലീദ് അല്‍ മാനിഅ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ എഡിന്‍ബറ റോയല്‍ കോളജ് ഓഫ് സര്ജന്സിെൻറ പിന്തുണയും സഹായവും ഏറെ കരുത്ത് പകരുന്നതാണ്.
ഗള്‍ഫ് മേഖലയില്‍ ദന്ത ചികിത്സാ രംഗത്ത് പ്രധാന കേന്ദ്രമായി മാറാന്‍ ബഹ്റൈന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ആരോഗ്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഫാതിമ അബ്്ദുല്‍ വാഹിദ് അല്‍ അഹ്മദ്, ട്രെയ്നിങ് വിഭാഗം ഡയറക്ടര്‍ ഡോ. മുനീറ സബ്ത് അസ്സുബൈഇ, എഡിന്‍ബറ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് പ്രിന്‍സിപ്പല്‍ പ്രഫ. ഫീല്‍ തൈലോര്, വൈ. പ്രിന്‍സിപ്പല്‍ പ്രഫ. ഹെലിന് ക്രാഡോക് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.