മനാമ: ഇൗജിപ്തും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ സന്ദർശനം. കഴിഞ്ഞ ദിവസം കൈറോയിൽ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി നടത്തിയ ചർച്ചയിൽ വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണം പുരോഗതി പ്രാപിക്കുന്നതിനെ രാജാവ് അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം വർധിപ്പിക്കുന്ന വഴികളും പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു. ഈജിപ്ത് സന്ദർശിക്കാനുള്ള ക്ഷണത്തിനും ഹൃദ്യമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഈജിപ്ഷ്യൻ പ്രസിഡൻറിനോട് രാജാവ് നന്ദിയും ബഹുമാനവും പ്രകടിപ്പിച്ചു. പ്രസിഡൻറ് അൽ സീസിയുടെ നേതൃത്വത്തിൽ ഈജിപ്ത് വലിയ വികസന മുന്നേറ്റമാണ് കൈവരിച്ചത്. സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിനുള്ള പ്രചോദനാത്മകമായ ഉദാഹരണമാണ് ഇൗജിപ്ത് സമ്മാനിക്കുന്നത്. ഈജിപ്തിനോടും സുഡാനോടുമുള്ള ബഹ്റൈെൻറ ഐക്യദാർഢ്യം ഹമദ് രാജാവ് ആവർത്തിച്ചു. നൈൽ നദിയിലെ നിയമപരമായ അവകാശങ്ങളും ജലസുരക്ഷയും ലക്ഷ്യമിട്ട എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ചു. റിനയ്സൻസ് അണക്കെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാനും നൈൽ നദിയിലെ ഈജിപ്തിെൻറ ജലവിഹിതം സംരക്ഷിക്കാനും കരാറിലെത്താൻ ലക്ഷ്യമിട്ട എല്ലാ ശ്രമങ്ങൾക്കും രാജ്യത്തിെൻറ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
മധ്യപൂർവ ദേശത്ത് സമാധാനം വളർത്താനും ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി ഫലസ്തീനികളും ഇസ്രായേലികളും തമ്മിൽ നീതിയുക്തവും ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്താനും സംയുക്ത സഹകരണത്തിെൻറ പ്രാധാന്യം ഹമദ് രാജാവും ഈജിപ്ഷ്യൻ പ്രസിഡൻറും ഉൗന്നിപ്പറഞ്ഞു. യമനിലെ യുദ്ധം അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു. അഫ്ഗാനിസ്താനിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ബഹ്റൈെൻറ താൽപര്യം രാജാവ് ചൂണ്ടിക്കാട്ടി. അഫ്ഗാൻ ജനതക്ക് സമാധാനവും സുസ്ഥിരതയും കൈവരിക്കേണ്ടതിെൻറ പ്രാധാന്യം ഉൗന്നിപ്പറയുകയും അഫ്ഗാനിസ്താനിൽ അടിയന്തര ആശ്വാസവും മാനുഷിക സഹായവും എത്തിക്കാനുള്ള രാജ്യത്തിെൻറ ശ്രമങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനുള്ള ഹമദ് രാജാവിെൻറ ക്ഷണം ഈജിപ്ഷ്യൻ പ്രസിഡൻറ് സ്വീകരിച്ചു. രാജാവിെൻറ സന്ദർശനത്തെ അൽസീസി പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധ െത്ത കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹത്തിനുള്ള താൽപര്യത്തെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.