മനാമ: പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.എം. അക്ബറിന്റെ ഈദ് പരിപാടികൾക്ക് അന്തിമരൂപമായി. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ബസാഇർ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണപരിപാടികൾ നടക്കും. ലിബറലിസവും സ്വതന്ത്ര ചിന്തകളും എന്ന പേരിൽ ടീനേജ് വിദ്യാർഥികൾക്കായി ടീൻസ് മീറ്റ്, ശനിയാഴ്ച രാവിലെ ഒമ്പതിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കും. കുടുംബം തകർക്കുന്ന ലിബറലിസം എന്ന ശീർഷകത്തിൽ പ്രഭാഷണവും സംശയനിവാരണവും ഞായറാഴ്ച മുഹറഖ് ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ രാത്രി 7.30ന് നടക്കും. സ്ത്രീ സ്വത്വവും സ്വാതന്ത്ര്യവും വിഷയം ചർച്ചചെയ്യുന്ന വനിതാസംഗമം തിങ്കൾ വൈകുന്നേരം മൂന്നിന് ഗോൾഡ് സിറ്റിക്ക് മുകളിലെ കെസിറ്റി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അൽ ഫുർഖാൻ സെന്റർ മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത്, പ്രസിഡന്റ് സൈഫുല്ല ഖാസിം, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, ട്രഷറർ നഷാദ് സ്കൈ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.