ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്‌​റൈ​നി​ലെ​ത്തി​യ പു​റ​ക്കാ​ട് ജാ​മി​അ ഫു​ർ​ഖാ​നി​യ്യ ചെ​യ​ർ​മാ​നും നി​ര​വ​ധി മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യു​മാ​യ ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി​ക്ക് മ​ഹ​ല്ല് നി​വാ​സി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. പു​റ​ക്കാ​ട് തോ​ട്ട​ത്തി​ൽ ജു​മു​അ​ത്ത് പ​ള്ളി​യു​ടെ പു​ന​ർ​നി​ർ​മാ​ണാ​ർ​ഥ​മാ​ണ് അ​ദ്ദേ​ഹം ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​കെ. കാ​സിം അ​ധ്യ​ക്ഷ​ൻ വ​ഹി​ച്ച ച​ട​ങ്ങി​ൽ സ​മ​സ്ത വൈ​സ് പ്ര​സി​ഡ​ന്റ് ജി​ഫ്രി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​മൈ​ർ പി.​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൽ വാ​ഹി​ദ് (സ​മ​സ്ത സെ​ക്ര​ട്ട​റി), ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി (സെ​ക്ര​ട്ട​റി കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്), അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പ്പീ​ടി​ക (കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി), വി​വി​ധ മ​ഹ​ല്ലു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് റി​യാ​സ് (മ​ന​ന്താ​ട്), നാ​സ​ർ (പു​റാ​യി​ൽ), പു​തു​ക്കു​ടി നൗ​ഷാ​ദ് (പു​റ​ക്കാ​ട് ടൗ​ൺ), മ​ൻ​സൂ​ർ ടി.​എം.​കെ, ജെ.​പി.​കെ കോ​ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

Tags:    
News Summary - E.K. Abubakar-Received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.