മനാമ: ഇന്ത്യന്‍ സ്കൂളിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിലവിൽവരേണ്ടതുണ്ടെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനത്തെ സംരക്ഷിക്കേണ്ടതുണ്ട്. സ്കൂളിന്റെ പഠനനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. നിലവിലുളള ഭരണസമിതിയിലെ വൈസ് ചെയര്മാന് രാജി വെച്ചതായ പ്രചാരണങ്ങളിലെ വസ്തുത രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം. ബൈലോ അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ ഏവരും ബാധ്യസ്ഥരാണ്. സ്കൂളിനെയും വിദ്യാർഥികളെയും ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങളോട് ഭരണസമിതി പ്രതികരിക്കുന്നില്ലെന്ന് യു.പി.പി നേതാക്കള്‍ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ യു.പി.പി കണ്‍വീനര്‍മാരായ ബിജു ജോർജ്, ഹരീഷ് നായര്‍, ജാവേദ് പാഷ, റുമൈസ അബ്ബാസ്, മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് എബ്രഹാം ജോണ്‍, യു.പി.പി കോഓഡിനേറ്റര്‍ യു.കെ. അനില്‍,സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍, അബ്ബാസ് സേഠ്, ജിന്റോ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.