മനാമ: തീപിടിത്തത്തിൽ വീട് കത്തിനശിച്ച കുടുംബത്തിന് അടിയന്തര സഹായമെത്തിക്കാൻ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹമദ് ടൗണിലെ കത്തിനശിച്ച വീട് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്, പ്രദേശത്തെ എം.പി ജമീൽ മുഹല്ല ഹസൻ എന്നിവർ സന്ദർശിക്കുകയും നഷ്ടം വിലയിരുത്തുകയും ചെയ്തു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ ഉണ്ടായില്ല എന്നത് ഏറെ ആശ്വാസകരമാണെന്ന് ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു. തീപിടിത്തത്തിൽ കേടുപാടു പറ്റിയ വീട് പുനരുദ്ധരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.