മനാമ: പെറ്റമ്മയെ പുറന്തള്ളുന്ന ഒരു സമൂഹവും മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കുമെന്ന് കരുതാന്‍ കഴിയില്ലെന്ന് പ്രഭാഷകനും മുന്‍ എം.പിയുമായ അബ്ദുസമദ് സമദാനി പറഞ്ഞു.ബഹ്‌റൈന്‍ കെ.എം.സി.സി കേരളീയ സമാജം ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന മക്കള്‍ അസ്ഥിക്കൂടമായി മാറിയ അമ്മയെയാണ് കാണുന്നത്. സമൂഹം മനസാക്ഷിയില്ലാത്ത അവസ്ഥയിലേക്കു മാറിയിരിക്കുന്നു. രാജ്യം കാത്തുസൂക്ഷിച്ച പാരമ്പര്യം മറക്കാന്‍ പാടില്ല. മറവി സമൂഹത്തിനാകെ പിടിപെടുമ്പോഴുള്ള അവസ്ഥയിലേക്കാണ് നാം സഞ്ചരിക്കുന്നത്.
നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹിതമായ പാരമ്പര്യം നിലനിര്‍ത്താന്‍ ഭൂതകാല സ്മരണകള്‍ ആവശ്യമാണ്. അത് മുറുകെ പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡൻറ് എസ്.വി.ജലീല്‍ അധ്യക്ഷത വഹിച്ചു.
സേവി മാത്തുണ്ണി ആശംസകള്‍ അര്‍പ്പിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതം പറഞ്ഞു. ഒ.െഎ.സി.സി ഗ്ലോബല്‍ ജന. സെക്രട്ടറി രാജു കല്ലുമ്പുറം, യു.എ. ഇ എക്‌സ്‌ചേഞ്ച് പ്രതിനിധി രംഗനാഥ്, ഇന്ത്യന്‍ സ്‌കൂള്‍ ആക്ടിങ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.