മനാമ: ബഹ്റൈൻ മാർത്തോമ യുവജനസഖ്യത്തിെൻറ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം സനദിൽ നടന്നു. പരിപാടിയിൽ ഫാ.സാം മാത്യു അധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യത്തിെൻറ അർഥമെന്തെന്ന് ആലോചിച്ചുപോകുന്ന കാലത്താണ് നാടിെൻറ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധീരമായ സഹനസമരങ്ങളിലൂടെയാണ് ബ്രിട്ടീഷുകാർക്കെതിരായ മുന്നേറ്റം ഇന്ത്യയിൽ നടന്നത്. പുതിയ കാലത്തും അത്തരം പോരാട്ടങ്ങളുടെ മൂല്യം ചോരാതെ നിലനിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകൻ എ.വി.ഷെറിൻ മുഖ്യാതിഥിയായിരുന്നു. വ്യത്യസ്ത ധാരകളുടെ സംഗമ ഭൂമിയാണ് ഇന്ത്യയെന്നും വൈവിധ്യങ്ങളുടെ ഇടം നഷ്ടപ്പെടുന്നതോടെ ഇന്ത്യൻ സ്വത്വത്തിെൻറ അർഥം ചോരുമെന്നും അദ്ദേഹം പറഞ്ഞു. ഫാ.റെജി പി.എബ്രഹാം, ഷെറി മാത്യൂസ് എന്നിവർ സംസാരിച്ചു. സുജിത്ത് സാമുവേൽ സ്വാഗതം പറഞ്ഞു. ഷെലിൻ ചാക്കോ ഗിറ്റാർ സോളോ അവതരിപ്പിച്ചു. കൊയറിെൻറ നേതൃത്വത്തിൽ ദേശഭക്തിഗാനം പാടി. ദേശീയോദ്ഗ്രഥന സന്ദേശം വിളംബരം ചെയ്യുന്ന നൃത്തവുമുണ്ടായിരുന്നു. സിൻസൺ ചാക്കോ പുലിേക്കാട്ടിൽ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തിനുശേഷം മധുരവിതരണത്തോടെയാണ് പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.