മനാമ: ഒ.െഎ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബര്‍ 21 ന് വൈകീട്ട് ഏഴുമണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ബഹ്‌റൈനിൽ വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.
‘ജനസമ്പര്‍ക്ക പരിപാടി’ക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് ഉമ്മൻചാണ്ടി അവസാനമായി ബഹ്‌റൈനില്‍ എത്തിയത്. അദ്ദേഹത്തിെൻറ നാലാമത് ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്.വിപുലമായ പരിപാടികളോടെയാണ് ഒ.െഎ.സി.സി ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇതിൽ സ്വദേശി പ്രമുഖരും പെങ്കടുക്കും. കേരളീയ സമാജത്തിെൻറ ഭവന പദ്ധതിയുമായി ചേർന്ന് ഒ.െഎ.സി.സി പുതുപ്പള്ളിയിൽ നിര്‍മിക്കുന്ന വീടിെൻറ പ്രഖ്യാപനം ഈ വേദിയില്‍ അദ്ദേഹം നിര്‍വഹിക്കും.
തുടർന്ന് ‘താങ്സ് ബഹ്‌റൈന്‍’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറും. പിന്നണി ഗായകന്‍ നിരഞ്ജ് സുരേഷ്, നേഹ വേണുഗോപാല്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കും.ഒ.െഎ.സി.സി ദേശീയ കമ്മിറ്റിയുടെ ഓഫിസ് കെ.സി.എ ആസ്ഥാനത്തിന് സമീപം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി ഭാര്യയോടൊപ്പമാണ് എത്തുന്നത്. 20ന് അര്‍ധ രാത്രി അദ്ദേഹത്തിന് വിമാനത്താവളത്തിൽ വരവേൽപ്പ് നൽകും.വാര്‍ത്ത സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡൻറ് ബിനു കുന്നന്താനം, ഗ്ലോബല്‍ ജന. സെക്രട്ടറി രാജു കല്ലുമ്പുറം, നാഷണല്‍ ജന. സെക്രട്ടറിമാരായ സന്തോഷ് കാപ്പില്‍, ഗഫൂര്‍ ഉണ്ണികുളം, യൂത്ത് വിങ്ങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, നാഷണല്‍ സെക്രട്ടറി ജവാദ് വക്കം, മനു മാത്യു, ലിജോ പുതുപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.