മനാമ: ‘സംഗമം ഇരിഞ്ഞാലക്കു’ടയുടെ പത്താം വാർഷികവും ബഹ്റൈൻ ദേശീയദിനാഘോഷവും ‘ദേശോത്സവം ^2017’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ കേരളീയ സമാജത്തിൽ നടന്നു.തൃശൂർ എം.പി സി. എൻ. ജയദേവൻ മുഖ്യാതിഥിയായിരുന്നു. സംഗമം പ്രസിഡൻറ് വേണുഗോപാൽ, ചെയർമാൻ ശിവദാസൻ, െസക്രട്ടറി വിജയൻ, വി.കെ.എൽ. ഗ്രൂപ്പ് പ്രതിനിധി ജീവൻ വർഗീസ് കുര്യൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ‘സ്പാക്’ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സോപാനം വാദ്യകല സംഘം അവതരിപ്പിച്ച പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടി സി.എൻ. ജയദേവൻ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രവാസ ലോകത്ത് വളരുന്നവരായാലും നമ്മുടെ കുട്ടികൾക്ക് മാതൃഭാഷയുടെ മധുരം പകരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഭാഷകൾക്കൊപ്പം മാതൃഭാഷയും പഠിക്കണം. എല്ലാ ഭാഷകളും അറിയുന്നവർ മിടുക്കരാകണമെന്നില്ല. ബാബ്രി മസ്ജിദ് പൊളിക്കുന്ന സമയത്ത് 14ഭാഷകൾ അറിയുന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഒന്നും ഉരിയാടിയില്ല എന്നത് ചരിത്രമാണ്.
ചൈന ഇന്ന് സാമ്പത്തികമായി ഉയർന്ന രാജ്യമാണ്. ചൈനീസ് പ്രധാനമന്ത്രിക്ക് ഒരു ഭാഷ മാത്രമേ അറിയൂ. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞനായ ഭരണാധികാരിയാണ് റഷ്യൻ പ്രധാനമന്ത്രി. ഇദ്ദേഹത്തിനും രണ്ട് ഭാഷകൾ മാത്രമാണ് അറിയുന്നത്. വിജ്ഞാനം ഭാഷയല്ല, അത് ആശയമാണ്. മാതൃഭാഷാജ്ഞാനം ആശയങ്ങളുടെ സ്വാംശീകരണത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര, ക്രിസ്മസ് കരോൾ എന്നിവയും ഗായകരായ ഫ്രാേങ്കാ, പ്രസീത മനോജ് എന്നിവരുടെ സംഗീത പരിപാടിയും മിമിക്രി താരങ്ങളായ കലാഭവൻ ജോഷി, അദീഷ് എന്നിവരുടെ മിമിക്സ് നൈറ്റും നടന്നു.സംഗമം ഇരിഞ്ഞാലക്കുട നാട്ടിൽ നിർമിച്ചു നൽകുന്ന ആദ്യ വീടിെൻറ ഉദ്ഘാടനം ചടങ്ങിൽ നടന്നു. വി. കെ.എൽ ഗ്രൂപ്പാണ് ഇതിന് ധനസഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.