മനാമ: ബഹ്റൈനിൽ ‘സംവേദനം’ എന്ന പേരിൽ രൂപം കൊണ്ട സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം നാളെ രാത്രി 7.30ന് സെഗയ്യ റെസ്റ്റോറൻറ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ നിർവഹിക്കും. വ്യത്യസ്ത വീക്ഷണങ്ങളുടെ സ്വതന്ത്രമായ പ്രകാശനത്തിന് വേദിയൊരുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ആശയങ്ങളെ വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ രചനാത്മകമായി അവതരിപ്പിക്കാനാണ് പുതിയ വേദിയെന്ന് ഭാരവാഹികൾ അറിയിച്ചു. സർഗാത്മകമായ സംവേദന രീതി അവലംബിച്ചുള്ള സാംസ്കാരിക ഇടപെടലുകളാണ് ലക്ഷ്യം വെക്കുന്നത്.
വിയോജിപ്പുകളെയും വിമത ശബ്ദങ്ങളെയും അസഹനീയമായി കാണുന്ന കാലത്ത് സ്വര വൈവിധ്യങ്ങളോട് ജനാധിപത്യപരമായി സംവദിക്കുന്ന ഇടങ്ങൾ വികസിപ്പിക്കുവാൻ സംഘടന പരിശ്രമിക്കും. സംഘടനയുടെ ഒരു വർഷ കാലയളവിലേക്കുള്ള പ്രസിഡൻറായി അനിൽ വേങ്കോടും ജനറൽ സെക്രട്ടറിയായി ഫസൽ പേരാമ്പ്രയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ സുരേന്ദ്രൻ ‘എഴുത്തും പോരാട്ടവും സമകാലിക ഇന്ത്യയിൽ’ എന്ന വിഷയത്തിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.