?????????? ????????? ???????????? ??????? ?? ????????? ????????????????? ??????? ?????????????? ?????? ?????????????? ??????????????.

പരീക്ഷണങ്ങളെ അതിജീവിക്കേണ്ടത്​ വിശ്വാസം കൊണ്ട് –ശിഹാബ് പൂക്കോട്ടൂര്‍

മനാമ: പരീക്ഷണങ്ങളെ വിശ്വാസ ദൃഢത കൊണ്ട് അതിജയിക്കാന്‍ സാധിക്കണമെന്ന് യുവ പണ്ഡിതനും വാഗ്​മിയുമായ ശിഹാബ് പൂക്കോട്ടുര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ്​ അൽ ഇസ്​ലാഹ്​ ഒാഡിറ്റോറിയത്തിൽ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിശ്വാസികളായതി​​െൻറ പേരില്‍ നിരവധി പരീക്ഷണങ്ങള്‍ കഴിഞ്ഞകാല സമൂഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാവിധ പീഢനങ്ങളെയും ഭീഷണികളെയും അതിജീവിക്കാൻ സാധിച്ചത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രയാസങ്ങളും വിഷമതകളും അനുഭവിക്കുന്നവരുടെയും അസമത്വങ്ങള്‍ക്കും അനീതിക്കും ഇരയാക്കപ്പെടുന്നവരുടെയും വിമോചനത്തിനായാണ് പ്രവാചകന്‍മാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അവരുടെ മാതൃകയനുസരിച്ച് ജീവിക്കുന്നവര്‍ക്ക് കണ്‍മുമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന അനീതിക്കും അക്രമങ്ങള്‍ക്കും അരുതായ്മകള്‍ക്കുമെതിരെ കണ്ണടക്കാന്‍ സാധിക്കില്ല.

ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിന് വേണ്ടി മൂസ നബി പ്രവര്‍ത്തിക്കുകയും വിജയം വരിക്കുകയും ചെയ്​തതി​​െൻറ ചരിത്രം ഓര്‍മപ്പെടുത്തുന്നതാണ് ആശൂറ. അടിയാളരുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നീതിക്കായി നിലകൊള്ളണമെന്ന് പഠിപ്പിക്കപ്പെട്ട വിശ്വാസി സമൂഹത്തിന് ഇൗ കാലഘട്ടത്തില്‍ സാധിക്കേണ്ടതുണ്ട്. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ ചൂളിപ്പോകാത്ത കരുത്തുറ്റ ആശയത്തെ നെഞ്ചേറ്റാനും ധിക്കാരികള്‍ക്കും അക്രമികള്‍ക്കുമെതിരെ മാനവിക പക്ഷത്ത് നിന്ന് ശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കാനും ആദര്‍ശ സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നസീം സബാഹി​​െൻറ പ്രാര്‍ഥനയോടെ നടന്ന ചടങ്ങില്‍ ഫ്രൻറ്​സ്​ പ്രസിഡൻറ്​ ജമാല്‍ നദ്​വി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍ സ്വാഗതവും വൈസ് പ്രസിഡൻറ്​ സഈദ് റമദാന്‍ നദ്​വി സമാപനവും നിര്‍വഹിച്ചു. എ.എം ഷാനവാസ്, മൂസ. കെ ഹസന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. 

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.