മനാമ: ബഹ്റൈനിലെ കുരുന്നു പ്രതിഭകൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന ശാസ്ത്ര പ്രശ്നോത്തരി മത്സരത്തിെൻറ ഫൈനൽ വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ നടക്കുന്ന ‘ഡോ.എ.പി.ജെ.അബ്ദുൽ കലാം ഇൻറർ ജൂനിയർ സ്‌കൂൾ സയൻസ് ക്വിസ്^ 2017’ൽ വിവിധ സ്‌കൂളുകളിലെ ഒമ്പതും പത്തും വയസുള്ള കുട്ടികൾ പെങ്കടുക്കും. റിഫ കാമ്പസിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്രാവബോധവും ചിന്തയും വളർത്താൻ ലക്ഷ്യമിടുന്നു. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് സ്‌കൂൾ ഭരണസമിതി ഭാരവാഹികൾ പറഞ്ഞു.
ക്വിസിെൻറ പ്രാഥമിക റൗണ്ടിൽ 13 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 37 ടീമുകൾ പെങ്കടുത്തു. ഓരോ സ്കൂളിലെയും ഒരു ടീം വീതം സെമി ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള ആറുടീമുകൾ ഫൈനലിൽ മത്സരിക്കും. ഒക്ടോബർ 27ന് 4.30ന് സെമി ഫൈനലും 6 .30ന് ഫൈനലും നടക്കും.ക്വിസ് മാസ്റ്റർ ശരത് മേനോനും സംഘവുമാണ് ശാസ്ത്ര പ്രശ്നോത്തരി നയിക്കുന്നത്. ഓഡിയൻസ് റൗണ്ടിൽ പത്തോളം ചോദ്യങ്ങൾ ഉണ്ടാകും. വിജയികൾക്ക് സ്‌പോൺസർമാർ നൽകുന്ന ആകർഷകമായ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. ഈ ചോദ്യങ്ങൾ പൊതുവിജ്ഞാന സംബന്ധമായതും സ്പോൺസർമാരുമായി ബന്ധപ്പെട്ട വിവരങ്ങളെ അധികരിച്ചുള്ളതും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.