????????? ?????? ?????? ????????? ?????????????? ??????????? ??????????? ???????????????????????

സെൻറ്​ മേരീസ് കത്തീഡ്രല്‍ ആദ്യഫല പെരുന്നാള്‍ 27ന്

മനാമ:  ബഹ്‌റൈന്‍ സ​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലി​​െൻറ  ഈ വര്‍ഷത്തെ  ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 27ന് കേരളീയ സമാജത്തില്‍ നടക്കുമെന്ന്​ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഗള്‍ഫ് മേഖലയിലെ മാതൃദേവാലയമായ കത്തീഡ്രല്‍ ആഘോഷപൂർവം നടത്തുന്ന ആദ്യഫല പെരുന്നാളിന്​ രാവിലെ 7.30ന്​ ചർച്ചിൽ ആരംഭിക്കുന്ന കുർബാനയോടെയാണ്​ തുടക്കം കുറിക്കുക. 
തുടർന്ന്​ 10 മണിക്ക് സമാജത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. എം.ബി.ജോർജ്​, സഹ വികാരി ഫാ. ജോഷ്വ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകൾ ആരംഭിക്കും. ചരിത്രപരമായി, കൊയ്ത്തി​​െൻറ ഉത്സവമായാണ്​ ആദ്യഫല പെരുന്നാൾ   ആഘോഷിക്കപ്പെടുന്നത്​.

തിരക്കേറിയ പ്രവാസ ജീവിതത്തിനിടയില്‍ സ്‌നേഹത്തി​​െൻറയും പങ്കിടലി​​െൻറയും ഒരുമയു​ടെയും അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള വേദിയായാണ്​ വിശ്വാസികള്‍ ഈ പെരുന്നാളിനെ കാണുന്നതെന്ന്​ ഭാരവാഹികൾ പറഞ്ഞു. ഇതിനോടനുബന്ധിച്ച്​ വിവിധതരം ഗെയിമുകള്‍, ഫുഡ്​ സ്​റ്റാളുകള്‍, ഗാനമേള, വടംവലി മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.  വൈകീട്ട് നാലു മണി മുതല്‍ ആദ്യ ഫല ലേലവും തുടർന്ന്​ വിവിധ കലാപരിപാടികളും നടക്കും. ‘ജിമിക്കി കമ്മല്‍’എന്ന കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും.  ഇതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ്​ വിനിയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്‌കൂളിലെ പത്ത്​ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കാന്‍ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്​. 

2700 ഓളം കുടുംബങ്ങളാണ് സഭ അംഗങ്ങളായി ബഹ്‌റൈനില്‍ ഉള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഫാ. എം.ബി.ജോര്‍ജ്, ഫാ.ജോഷ്വ എബ്രഹാം,  ട്രസ്​റ്റി ജോർജ്​ മാത്യു, സെക്രട്ടറി രഞ്ചി മാത്യു, ജനറല്‍ കണ്‍വീനര്‍ എബി കുരുവിള, സെക്രട്ടറി സുമേഷ് അലക്‌സാണ്ടര്‍, ജോ. കണ്‍വീനര്‍ ജേക്കബ് ജോണ്‍, മോന്‍സി ഗീവര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് കോശി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.