??????????? ???????? ????????????? ???????? ???.??.??.????, ??????? ????? ??????? ????????????????.

​െഎ.സി.ആർ.എഫ്- ചിത്രരചന മത്സരം നവംബർ മൂന്നിന്​

മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ് ) ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു നടത്തുന്ന ചിത്ര രചന മത്സരം ‘സ്‌പെക്ട്ര ^2017’  നവംബര്‍ മൂന്നിന് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. 25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന  ‘സ്‌പെക്ട്ര’ ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്. വിദ്യാര്‍ഥികളിലെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുമാണ് ‘സ്‌പെക്ട്ര’ ലക്ഷ്യമിടുന്നതെന്ന്​  ഇന്ത്യന്‍ എംബസി ഫസ്​റ്റ്​ സെക്രട്ടറി മീര സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടർച്ചയായി ഒമ്പതാം വര്‍ഷമാണ്​ പരിപാടി നടക്കുന്നത്​.

1500 ഓളം  വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന  മേളയില്‍ സ്‌കൂള്‍ തല  പ്രാഥമിക മത്സരങ്ങളില്‍ നിന്ന്​ തിരഞ്ഞെടുക്കുന്ന കുട്ടികളാണ്  പങ്കെടുക്കുക. വിദ്യാര്‍ഥികളെ പ്രായമനുസരിച്ച് നാലു ഗ്രൂപ്പുകളായി തിരിക്കും. രാവിലെ  ഏഴര മുതല്‍ നാലര വരെയാണ്  മത്സരം  അരങ്ങേറുന്നത്. 
 ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, സേക്രഡ് ഹാർട്​ സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍, അല്‍ നൂര്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ഇബ്​നുൽ ഹൈഥം സ്‌കൂള്‍, എ.എം. എ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ക്വാളിറ്റി എജ്യുക്കേഷന്‍ സ്‌കൂള്‍, അബ്​ദുല്‍ റഹ്​മാന്‍ കാനൂ  ഇൻറര്‍നാഷണല്‍  സ്‌കൂള്‍, ഇബെന്‍സീര്‍ സ്‌കൂള്‍, ന്യൂ ജനറേഷന്‍ സ്‌കൂള്‍, ഫിലിപ്പീന്‍സ് സ്‌കൂള്‍,  അല്‍ നസീം ഇൻറര്‍നാഷണല്‍ സ്‌കൂള്‍, അറേബ്യന്‍ പേള്‍ ഗള്‍ഫ് സ്‌കൂള്‍, ഹവാര്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍,  അല്‍ മുഹമ്മദ് ഡേ ബോര്‍ഡിങ്​ സ്‌കൂള്‍,  മോഡേണ്‍ നോളജ് സ്‌കൂള്‍,  റിഫാ വ്യൂ ഇൻറര്‍നാഷണല്‍ സ്‌കൂള്‍,  ന്യൂ സിങ്​ കിൻറര്‍ഗാര്‍ടന്‍  എന്നിങ്ങനെയുള്ള സ്​ഥാപനങ്ങൾ പങ്കെടുക്കും. 

നവംബര്‍ 25ന്​  കേരളീയ സമാജത്തില്‍ നടക്കുന്ന ഫിനാലെയില്‍ വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകള്‍ ഫിനാലെയില്‍ പ്രകാശനം ചെയ്യുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. വിജയികളെ ഫിനാലെയില്‍ ആദരിക്കും.
‘സ്‌പെക്ട്ര’യുടെ  ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ  സാധാരണക്കാരുടെ ക്ഷേമത്തിനായാണ്​വിനിയോഗിക്കുകയെന്ന്​ ഭാരവാഹികള്‍ അറിയിച്ചു.  ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ താഴ്​ന്ന മാസ വരുമാനമുള്ള തൊഴിലാളികള്‍ക്ക്​ വേണ്ടിയുള്ള വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.   

ഐ.സി.ആർ.എഫി​​െൻറ ‘കുടുംബ ക്ഷേമനിധി’യിൽ നിന്നുള്ള തുക ഉപയോഗിച്ച്​ ബഹ്​റൈനിൽ മരിക്കുന്ന താഴ്​ന്ന വരുമാനക്കാരായ ഇന്ത്യക്കാരുടെ കുടുംബത്തിന്​ ധനസഹായം നൽകും. അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം  രൂപയാണ്​ നൽകുന്നത്​.  2015 മുതല്‍ 140 കുടുംബങ്ങൾക്ക്​ സഹായം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.പരിപാടിയുടെ നടത്തിപ്പിനായി യു.കെ.മേനോന്‍ ജന.കണ്‍വീനറും റോസലിന്‍  റോയ് ചാര്‍ളി ജോ. കണ്‍വീനറുമായി വിപുലമായ  സംഘാടക സമിതി രൂപവത്​കരിച്ചിട്ടുണ്ട്​. വാര്‍ത്താസമ്മേളനത്തില്‍ ​െഎ. സി.ആർ.എഫ്​ ചെയർമാൻ ഭഗവാന്‍ അസര്‍പോട്ട, ജനറല്‍ സെക്രട്ടറി അരുള്‍ദാസ് എന്നിവരും പങ്കെടുത്തു.കൂടുതല്‍ വിവരങ്ങള്‍ക്ക് അരുള്‍ദാസ് തോമസ് (39863008),  യു.കെ.മേനോന്‍ (3608 0404), റോസലിന്‍ ചാര്‍ലി (3929 0346) എന്നിവരെ സമീപിക്കാവുന്നതാണ്.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.