മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിക്ക് കീഴില്‍ ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന മദ്റസ ‘ഇല്‍മ്’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീളുന്ന ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമസ്ത തിരുവനന്തപുരം ജില്ല ജന.സെക്രട്ടറി എ.എം.നൗഷാദ് ബാഖവി ചിറയിന്കീഴിെൻറ ദ്വിദിന പ്രഭാഷണ പരമ്പരയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഇൗ മാസം 25, 26 തിയതികളിൽ രാത്രി പാകിസ്താൻ ക്ലബ്ബിലാണ് പ്രഭാഷണം നടക്കുക. 27ന് മുഹറഖ് സയാനി ഹാളിലും ബാഖവിയുടെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.
മദ്റസയിലെ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഡിജിറ്റല്‍ ക്ലാസ് റൂമുകളടക്കമുള്ളവ സജ്ജീകരിക്കാനുമാനും പദ്ധതിയുള്ളതായി ഭാരവാഹികൾ പറഞ്ഞു.
ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി ഉദ്ഘാടന സമ്മേളനം, മാനവ സൗഹാർദ സമ്മേളനം, മെഗ മെഡിക്കല്‍ ക്യാമ്പ്, നിര്‍ധനരായ പ്രവാസികള്‍ക്ക് സൗജന്യ ഉംറ സൗകര്യം, നബിദിന കാമ്പയിന്‍, വ്യക്തിത്വ വികസന ക്യാമ്പ്, മജ്ലിസുന്നൂര് വാര്‍ഷികം, വിദ്യാര്‍ഥി ഫെസ്റ്റ്, സ്റ്റഡി ടൂര്‍, കുടുംബ സംഗമം, രക്തദാന ക്യാമ്പ്, ആത്മീയ മജ്ലിസും ദുആ സമ്മേളനവും, ആദര്‍ശ സമ്മേളനം, സമാപന മഹാ സമ്മേളനം എന്നിവയും നടക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘവും രൂപീകരിക്കും. വിവരങ്ങള്‍ക്ക് 33838666 എന്ന നമ്പറില്‍ ബന്ധപ്പെടാം. അബ്ദുറസാഖ് നദ്വി, ഹാഷിം, അബ്ദുറഹ്മാന് മാട്ടൂല്‍ (കണ്‍വീനര്‍), ഫിറോസ് അറഫ (പ്രോഗ്രാം കോ-ഓഡിനേറ്റര്‍), അശ്റഫ് കാട്ടില്‍പീടിക, ഹാരിസ് പഴയങ്ങാടി, ശിഹാബ് അറഫ, നൂറുദ്ദീന്‍ മുണ്ടേരി, ഇസ്മായില്‍ പറമ്പത്ത്, അന്‍വര്‍ സാദത്ത്, മുസ്തഫ മാരായമംഗലം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.