മനാമ: ശ്രീനാരായണ ഗുരുദേവെൻറ തത്വചിന്തകൾ എല്ലാ മനുഷ്യ ഹൃദയങ്ങളിലും എത്തിക്കേണ്ടതാണെന്ന്എസ്.എൻ.സി.എസ് ചെയർമാൻ കെ.വി പവിത്രൻ പറഞ്ഞു. 85ാം ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ചു ബഹ്‌റൈന്‍ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതസൗഹാർദ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ക്രിപാസാഗർ കൃഷ്ണദാസ് (ഇസ്കോൺ),ഫാ.ഷാജി ചാക്കോ (സെൻറ് മേരീസ്സ്) ഒാർത്തഡോക്സ്ചർച്ച്), ഫക്രുദീൻ അലി തങ്ങൾ (പ്രസിഡൻറ് സമസ്ത കേരളാ സുന്നി ജമാഅത്ത്) സജി മാർകോസ് (സാമൂഹ്യ പ്രവർത്തകൻ) എന്നിവർ സംസാരിച്ചു. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും രാജൻ പണിക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.