സംഗീത നിശ ‘സാന്ത്വന സംഗീതം’ ജൂലൈ 27ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ 

മനാമ: ബഹ്​​ൈറൻ കേരളീയ സമാജം കലാ ആസ്വാദകര്‍ക്കായി സംഗീത നിശ ഒരുക്കുന്നു. ജൂലൈ 27 ന്   രാത്രി ഏഴുമുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പരിപാടി.   പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം ആക്​ടിങ്​  പ്രസിഡൻറ്​  വി എസ്​. ദിലീഷ് കുമാര്‍, സമാജം ജനറല്‍ സെക്രട്ട  എം.പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ 33 വര്‍ഷമായി സംഗീതരംഗത്തെ നിറ സാന്നിധ്യവും കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി 10000 വേദികള്‍ പിന്നിടുകയും ചെയ്​ത   പിന്നണി ഗായകന്‍   പന്തളം ബാലനും ഐഡിയ സ്​റ്റാര്‍ സിംഗര്‍ സീസണ്‍ ഫോർ ​െ ഫയിമും ചലച്ചിത്ര പിന്നണി ഗായികയുമായ  പാർവതി മേനോനും ആണ്  സംഗീതനിശ അവതരിപ്പിക്കുവാന്‍ എത്തുന്നത്. ബഹ്‌റൈന്‍ കേരളീയ സമാജം അംഗം   ദിനേശ് മാവൂ ര്‍ അവതരിപ്പിക്കുന്ന സാൻറ്​ ആര്‍ട്ടും അന്നേ ദിവസം ഉണ്ടായിരിക്കും. എല്ലാ സംഗീത പ്രേമികളെയും  ബഹ്‌റൈന്‍ കേരളീയ സമാജം അവതരിപ്പിക്കുന്ന സംഗീത നിശ ആസ്വദിക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി  ജോസ് ഫ്രാന്‍സി​​​െൻറ  നേതൃത്വത്തില്‍ ഉള്ള സംഘാടക സമിതി  അഭ്യര്‍ത്ഥിച്ചു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 05:46 GMT