മനാമ: ഗൾഫ് എയർ കാർഗോ സർവിസ് വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി വളർത്തു മൃഗങ്ങളുടെയും സാധാരണ മൃഗങ്ങളുടെയും നീക്കത്തിന് തുടക്കംകുറിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇൻറർനാഷനൽ പെറ്റ് ആൻഡ് അനിമൽ ട്രാൻസ്പോർട്ട് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അവധിക്കാലം ചെലവഴിക്കാൻ വിദേശങ്ങളിൽ പോകുന്നവർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടി കൊണ്ടുപോകാൻ ഇത് അവസരമൊരുക്കും.
ഇൻറർനാഷനൽ പെറ്റ് ആൻഡ് അനിമൽ ട്രാൻസ്പോർട്ട് അസോസിയേഷനിൽ ഗൾഫ് എയറിന് അംഗത്വം ലഭിച്ചത് നേട്ടമാണെന്നും അധികൃതർ വിലയിരുത്തി. 1979 ലാണ് അസോസിയേഷൻ നിലവിൽ വന്നത്.
90 രാഷ്ട്രങ്ങളിലായി 700 എയർപോർട്ടുകൾ കേന്ദ്രീകരിച്ച് അസോസിയേഷൻ സർവിസ് നടത്തുന്നുണ്ട്. വളർത്തു മൃഗങ്ങളുടെയും മറ്റ് മൃഗങ്ങളുടെയും ഉടമകൾക്ക് സന്തോഷം നൽകുന്ന തീരുമാനമാണിതെന്നാണ് കരുതുന്നതെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടിവ് ഇൻചാർജ് ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.