മനാമ: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ പ്രവാസി ഫെഡറേഷെൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന എക്സ്പാറ്റ് പ്രിൻറ് ഹൗസ് എന്ന വ്യവസായ സംരംഭത്തിെൻറ ബഹ്റൈനിലെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയസമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജൻ നിർവഹിച്ചു.
ആറ് ജി.സി.സി രാജ്യങ്ങൾ, യു.എസ്, യു.കെ, ഹോങ്കോങ്, സിംഗപ്പൂർ, മൊറോകോ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി മലയാളികളാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.
നോട്ടീസ് മുതൽ ന്യൂസ് പേപ്പർ വരെ പ്രിൻറ് ചെയ്യാവുന്ന അത്യാധുനിക സാങ്കേതിക സൗകര്യത്തോടെയുള്ള പ്രിൻറിങ് യൂനിറ്റിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഒക്ടോബർ 11ന് കഴക്കൂട്ടം ചന്തവിള ഫിലിം ആൻഡ് വിഡിയോ പാർക്കിൽ ഏറ്റെടുത്ത സ്ഥലത്ത് സംരംഭത്തിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തറക്കല്ലിടും.
സാധാരണക്കാരായ പ്രവാസികൾക്ക് ചെറുകിട നിഷേപത്തിലൂടെ നാട്ടിൽ ഒരു വരുമാനസ്രോതസ്സ് ഒരുക്കാനുള്ള പ്രവാസി ഫെഡറേഷെൻറ നിരവധി പദ്ധതികളിൽ ആദ്യത്തേതാണ് ഇത്. നവംബർ 30നകം ഓഹരി സമാഹരണം പൂർത്തിയാക്കും.
ബഹ്റൈനിലെ ലോഗോ പ്രകാശനച്ചടങ്ങിൽ എക്സ്പാറ്റ് പ്രിൻറ് ഹൗസ് ബഹ്റൈൻ ചാപ്റ്റർ അംഗങ്ങളായ കെ. സുഹൈൽ, സുനിൽദാസ്, തങ്കച്ചൻ വിതയത്തിൽ, ശ്രീജിത്ത് മൊകേരി, ജയൻ, അജയകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.