മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിത വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് മാതൃദിനം ആഘോഷിച്ചു.
ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റലിലെ ഡോ. പ്രിത്വി രാജ് 'പ്രീ ആൻഡ് പോസ്റ്റ് നേറ്റൽ കെയർ' എന്ന വിഷയത്തില്‍ സെമിനാർ നടത്തി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ചു. പ്രവാസിശ്രീ കോഓഡിനേറ്റർ പ്രദീപ അനിൽ അധ്യക്ഷത വഹിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് മുഹമ്മദ് മുൻസിർ അൽ ഹിലാൽ പ്രിവിലേജ് കാർഡ് പ്രവാസിശ്രീ അംഗങ്ങൾക്ക് നൽകി. പ്രവാസിശ്രീ നടത്തിയ അമ്മയും കുഞ്ഞും ഫോട്ടോ മത്സര വിജയികളായവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി ആർ. കിഷോർ കുമാർ എന്നിവർ സമ്മാനവിതരണം നടത്തി. പ്രവാസിശ്രീ കോഓഡിനേറ്റർ സുമി ഷമീർ പരിപാടി നിയന്ത്രിച്ചു. പ്രവാസിശ്രീ കോഓഡിനേറ്റർ ജിബി ജോൺ സ്വാഗതവും ജിഷാ വിനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.