മനാമ: കോവിഡ് ആശങ്കകൾക്കിെട എത്തിയ തിരുവോണത്തെ വരവേൽക്കാൻ പ്രവാസലോകത്തും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മുൻകരുതൽ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഒാണാഘോഷം.
മുൻ വർഷങ്ങളിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒാണാഘോഷങ്ങൾ ആവേശത്തോടെ സംഘടിപ്പിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ഒാൺലൈനിലാണ് മിക്ക ആഘോഷങ്ങളും. വിവിധ സംഘടനകൾ ഒാൺലൈൻ ഒാണാഘോഷ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. വീടുകളിൽ തന്നെ ഒരുക്കുന്ന പൂക്കളങ്ങൾക്ക് സമ്മാനം നൽകുന്ന തരത്തിലാണ് പൂക്കളമത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളും ഒാണത്തോടനുബന്ധിച്ച് വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. പ്രമുഖ ഹൈപ്പർമാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ഒാണം പ്രമാണിച്ച് പ്രത്യേക ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാഴയില ഉൾപ്പെടെ നാടൻ കേരളീയ ഉൽപന്നങ്ങൾ ഇവിടങ്ങളിൽ വിൽപനക്ക് എത്തിച്ചിട്ടുണ്ട്.
ഒാണസദ്യയും ഒാണക്കിറ്റുകളുമൊക്കെ ഒരുക്കി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് സ്ഥാപനങ്ങൾ. പൂക്കളമൊരുക്കാൻ പൂക്കളും എത്തിച്ചിട്ടുണ്ട്. മനാമ സെൻട്രൽ മാർക്കറ്റ് ഉൾപ്പെടെ മാർക്കറ്റുകളിലും പച്ചക്കറികൾ വാങ്ങാൻ മലയാളികളുടെ തിരക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.