മനാമ: പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം. തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ആറു മാസകാലയളവിലും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും. സാധാരണ രണ്ടു വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ പകുതി നിരക്കിൽ ഒരു വർഷത്തേക്ക് പെർമിറ്റ് ലഭിക്കും. നാലിലൊന്ന് നിരക്കിൽ പ്രവാസികൾക്ക് ആറു മാസത്തേക്കും ലഭിക്കും. തീരുമാനം ഉടനടി നടപ്പാക്കാൻ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടു. അംഗീകൃത മാൻപവർ രജിസ്ട്രേഷൻ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനിച്ചു.എൽ.എം.ആർ.എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നൽകുന്നതിനു പകരം മാൻപവർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രാഥമിക പ്രവർത്തനാനുമതി നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രി നവാഫ് അൽ മൗദ, 16 ഇൻഫർമേഷൻ മന്ത്രാലയ ജീവനക്കാർക്ക് ജുഡീഷ്യൽ പരിശോധനക്കും നടപടിക്കുമുള്ള അധികാരം നൽകിയിട്ടുണ്ട്. പ്രസിദ്ധീകരണങ്ങൾ, അച്ചടി, ബൗദ്ധിക സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അവർക്ക് അധികാരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.