മനാമ: ബഹ്റൈെൻറ ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന മിഡിലീസ്റ്റ് ഹോസ്പിറ്റൽ ഉന്നത യോഗ്യതയുള്ള, പരിശീലനം സിദ്ധിച്ച പ്രഫഷനലുകളാൽ സമ്പന്നമാണെന്ന് മാനേജ്മെൻറ് അറിയിച്ചു. രോഗികൾക്ക് ആവശ്യമായതെല്ലാം ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂർ എമർജൻസി വിഭാഗത്തിൽ അടിയന്തര ശുശ്രൂഷകൾ ലഭ്യമാണ്.
24 മണിക്കൂറും ഉണർന്നിരിക്കുന്ന ലബോറട്ടറി, ഫാർമസി, ആംബുലൻസ് എന്നിവയും ആശുപത്രിയുടെ പ്രത്യേകതയാണ്. ആധുനിക ഐ.സി.യു, എച്ച്.ഡി.യു സൗകര്യവും രോഗീസൗഹൃദമായ ഇൻഷുറൻസ് നെറ്റ്വർക്കുമുണ്ട്.
ഹോംകെയർ സർവിസും അത്യാധുനിക സംവിധാനത്തോടെയുള്ള ഓപറേഷൻ തിയറ്ററും ഫിസിയോതെറപ്പി, ജിം സൗകര്യങ്ങളും ലഭ്യമാണ്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന മിഡിലീസ്റ്റ് മെഡിക്കൽ സെൻററുകളിൽ മികച്ച അനുഭവസമ്പത്തുള്ള അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.