മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർമാരിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു. റിയാദിൽ റെസിഡന്റായ അർജന്റീന അംബാസഡർ ഗിർമോ അമീലിയ നെൽസൺ, പെറു അംബാസഡർ കാർലോകൻ റോഡൽഫ് തബത്ത ലോപിസ്, േസ്ലാവാക്യൻ അംബാസഡർ റോഡോൾഫ് മെഖാൽക, വെനിസ്വേല അംബാസഡർ ഡേവിഡ് തിബീസ് ബിലാസെക്സ് കറപായോ എന്നിവരിൽനിന്ന് ഓൺലൈനായാണ് മന്ത്രി നിയമന രേഖകൾ സ്വീകരിച്ചത്.
വിവിധ രാജ്യങ്ങളും ബഹ്റൈനും തമ്മിൽ ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങൾ സജീവമാക്കാൻ അംബാസഡർമാർക്ക് സാധ്യമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.