മനാമ: ബഹ്റൈൻ ആതിഥ്യമരുളുന്ന ഇൗ വർഷത്തെ രണ്ടാമത്തെ ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് തുടക്കമായി. ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ അരങ്ങേറുന്ന സഖീർ ഗ്രാൻഡ് പ്രീയിലെ ആദ്യ പരിശീലന മത്സരത്തിൽ മെഴ്സിഡസിെൻറ ജോർജ് റസൽ ഒന്നാമതെത്തി. ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൻ കോവിഡ് ബാധിതനായി പിൻവാങ്ങിയതിനെത്തുടർന്ന് പകരക്കാരനായാണ് 22കാരനായ ജോർജ് റസൽ ട്രാക്കിലിറങ്ങിയത്.
റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പെൻ രണ്ടാമതും അലക്സ് ആൽബോൻ മൂന്നാമതുമെത്തി. മെഴ്സിഡസിെൻറ വാൾേട്ടരി ബോട്ടാസ് നാലാമതും ആൽഫാ ടോറിയുടെ ഡാനിൽ കിവ്യാത്ത് അഞ്ചാമതും ഫിനിഷ് ചെയ്തു. മൂന്നാം പരിശീലന മത്സരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. രാത്രി എട്ടിനാണ് യോഗ്യത മത്സരം. ഞായറാഴ്ച രാത്രി 8.10ന് നടക്കുന്ന ഫൈനലിലേക്കുള്ള പോൾ പൊസിഷൻ ഇതിൽ തീരുമാനിക്കും.
കഴിഞ്ഞയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടനാണ് ജേതാവായത്. ഇതിനുശേഷമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ മത്സരത്തിൽ ഹാമിൽട്ടൻ ലോക ചാമ്പ്യൻഷിപ് ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.