‘ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര 2023’ വി​ജ​യി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നും ഐ.​സി.​ആ​ർ.​എ​ഫ്

ഭാ​ര​വാ​ഹി​ക​ൾ​ക്കു​മൊ​പ്പം

ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര 2023: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് ‘ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര 2023’ എ​ന്ന​പേ​രി​ൽ ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ന​ട​ത്തി.

രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​മാ​ണ് ഇ​ത്. പ​തി​ന​ഞ്ചാ​മ​ത് ‘ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര’ കാ​ർ​ണി​വ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ-​ഇ​സ ടൗ​ൺ പ​രി​സ​ര​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്ജാ​സ് അ​സ്‍ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​മ​ത്സ​ര വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​നം വൈ​കീ​ട്ട് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. 25 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 3000 കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​തി​ർ​ന്ന​വ​രു​ടെ ഗ്രൂ​പ്പി​നും (18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ) മ​ത്സ​രം ഉ​ണ്ടാ​യി​രു​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഡ്രോ​യി​ങ് മെ​റ്റീ​രി​യ​ലും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി.ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​ഷ​ൻ​മാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, അ​ഡ്വൈ​സ​ർ/​എ​ക്സ് ഒ​ഫീ​ഷ്യോ അ​രു​ൾ​ദാ​സ് തോ​മ​സ്, അ​ഡ്വൈ​സ​ർ ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്മ​ണ​മൂ​ർ​ത്തി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി നി​ഷ രം​ഗ​രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി​യും സ്പെ​ക്ട്ര ക​ൺ​വീ​ന​റു​മാ​യ അ​നീ​ഷ് ജോ​സ് ശ്രീ​ധ​ര​ൻ, ക​ൺ​വീ​ന​ർ​മാ​രാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ കൂ​ടാ​തെ നി​തി​ൻ ജേ​ക്ക​ബ്, ഫേ​ബ​ർ കാ​സ്റ്റ​ൽ ക​ൺ​ട്രി ഹെ​ഡ് അ​ബ്ദു​ൽ ഷു​ക്കൂ​ർ, നാ​സ​ർ മ​ഞ്ചേ​രി, സു​നി​ൽ കു​മാ​ർ, ശ്രീ​ധ​ർ, സു​രേ​ഷ് ബാ​ബു, മു​ര​ളി നോ​മു​ല, ജ​വാ​ദ് പാ​ഷ, ദീ​പ്ഷി​ക, പ​ങ്ക​ജ് മാ​ലി​ക്, ശി​വ​കു​മാ​ർ, കെ.​ടി. സ​ലിം, ചെ​മ്പ​ൻ ജ​ലാ​ൽ, രാ​ജീ​വ​ൻ, നൗ​ഷാ​ദ്, ക്ലി​ഫോ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളു​ടെ എ​ൻ​ട്രി​ക​ളും മ​റ്റ് മി​ക​ച്ച സൃ​ഷ്ടി​ക​ളും 2024ലെ ​വാ​ൾ, ഡെ​സ്‌​ക്‌​ടോ​പ് ക​ല​ണ്ട​റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ല​ണ്ട​റു​ക​ൾ 2023 ഡി​സം​ബ​ർ 29ന് ​പു​റ​ത്തി​റ​ങ്ങും.

വി​ജ​യി​ക​ൾ

ഗ്രൂ​പ് 1: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ ജു​ബ​ൽ ജോ​ൺ ജോ​ജി, ര​ണ്ടാം സ്‌​ഥാ​നം ചി​ന്മ​യി മ​ണി​ക​ണ്ഠ​ൻ - ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, മൂ​ന്നാം സ്‌​ഥാ​നം ധ്രു​വ് ടി​നി ച​ന്ദ്-​ഇ​ന്ത്യ​ൻ സ്കൂ​ൾ, നാ​ലാം സ്‌​ഥാ​നം: ഇ​ബ്‌​ൻ അ​ൽ ഹൈ​തം ഇ​സ്‌​ലാ​മി​ക് സ്‌​കൂ​ളി​ലെ ഹൈ​ക്ക മു​ഹ​മ്മ​ദ് മ​ഫാ​സ്, അ​ഞ്ചാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ആ​ദി​ല കു​റു​ക​ത്തൊ​ടി​ക.

ഗ്രൂ​പ് 2 : ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ എ​ലീ​ന പ്ര​സ​ന്ന, ര​ണ്ടാം​സ്ഥാ​നം ദി ​ന്യൂ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഒ​ഇ​ന്ദ്രി​ല ഡെ, ​മൂ​ന്നാം സ്ഥാ​നം ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ ക്രി​സ്റ്റി സ്റ്റീ​ഫ​ൻ, നാ​ലാം സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശ്രീ​ഹ​രി സ​ന്തോ​ഷ്, അ​ഞ്ചാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ദ​ക്ഷ് പ്ര​വീ​ൺ ഗാ​ഥി.

ഗ്രൂ​പ് 3: സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്‌​കൂ​ളി​ലെ എ​റി​ക്ക സി​യോ​ണ ഗോ​ൺ​സാ​ൽ​വ​സ്, ര​ണ്ടാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​യ​ന ഷാ​ജി മാ​ധ​വ​ൻ, മൂ​ന്നാം​സ്ഥാ​നം ഏ​ഷ്യ​ൻ സ്‌​കൂ​ളി​ലെ കൃ​ഷ്ണ അ​നി​ൽ കു​മാ​ർ, നാ​ലാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ദി​യ ഷെ​റി​ൻ, അ​ഞ്ചാം​സ്ഥാ​നം. ഏ​ഷ്യ​ൻ സ്കൂ​ളി​ലെ അ​ന്ന തെ​രേ​സ് സി​ജോ.

ഗ്രൂ​പ് 4: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശി​ൽ​പ സ​ന്തോ​ഷ്, ര​ണ്ടാം​സ്ഥാ​നം ഏ​ഷ്യ​ൻ സ്‌​കൂ​ളി​ലെ ശ്രേ​യ​സ് എം.​എ​സ്, മൂ​ന്നാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ സ്വാ​തി സ​ജി​ത്ത്, നാ​ലാം സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​ൻ​ലീ​ൻ ആ​ന്റ​ണി മ​ഴു​വെ​ഞ്ചേ​രി​ൽ , അ​ഞ്ചാം സ്ഥാ​നം. ഏ​ഷ്യ​ൻ സ്കൂ​ളി​ലെ ഫ​ജ​ർ ഫാ​ത്തി​മ.ഗ്രൂ​പ്പ് അ​ഞ്ച്: വി​കാ​സ് കു​മാ​ർ ഗു​പ്ത, ര​ണ്ടാം സ്ഥാ​നം നി​താ​ഷ ബി​ജു, മൂ​ന്നാം സ്ഥാ​നം ഭൂ​പേ​ന്ദ്ര പ​ഥ​ക് .

Tags:    
News Summary - Faber-Castell Spectra 2023: Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.