മനാമ: കോവിഡ് മുൻകരുതലുകൾ പാലിക്കാത്തതിന് നാല് പള്ളികളും ഒരു കമ്യൂണിറ്റി സെൻററും ഒരാഴ്ചത്തേക്ക് അടച്ചതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഒൗഖാഫ് മന്ത്രാലയം അറിയിച്ചു. മനാമ, മുഹറഖ്, ദക്ഷിണ ഗവർണറേറ്റ് എന്നിവിടങ്ങളിലെ പള്ളികളാണ് അടച്ചത്. പ്രാർഥനക്കെത്തുന്നവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ചവരുത്തിയതിനാണ് നടപടി. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമുമായി കൂടിയാലോചിച്ചശേഷമാണ് പള്ളികൾ അടച്ചിടാനുള്ള തീരുമാനം എടുത്തത്.
ഇവിടെ എത്തിയവരുടെ സമ്പർക്ക ശൃംഖല കണ്ടെത്താനും പള്ളികളിൽ അണുനശീകരണം നടത്തുന്നതിനും നടപടികൾ സ്വീകരിക്കും. പള്ളികളിൽ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.