സിജു ജോർജിന് ബഹ്റൈൻ മലയാള മാധ്യമ പ്രവർത്തകർ ഒരുക്കിയ യാത്രയയപ്പിൽ
ഉപഹാരം കൈമാറുന്നു
മനാമ: ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ ബഹ്റൈൻ ബ്യൂറോ ചീഫ് സിജു ജോർജിന് ബഹ്റൈനിലെ മലയാള മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി.
ഉമ്മുൽഹസം പാൻ ഏഷ്യ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ അശോക് കുമാർ (മാതൃഭൂമി), അനസ് യാസീൻ (ദേശാഭിമാനി), ബോബി തേവേരിൽ(ഗൾഫ് പത്രം), കെ.ടി നൗഷാദ് (ട്രൂതിങ്ക്), സിറാജ് പള്ളിക്കര (മീഡിയ വൺ), പ്രദീപ് പുറവങ്കര (ഫോർ പി. എം), ബേസിൽ നെല്ലിമറ്റം (മറുനാടൻ മലയാളി), ഹാരിസ് (ബഹ്റൈൻ വാർത്ത), രാജീവ് (റേഡിയോരംഗ്), പ്രവീൺ കൃഷ്ണ (24 ന്യൂസ്), റഫീഖ് അബ്ബാസ് (തേജസ് ഓൺലൈൻ), സൂരജ് (ജനം), ജലീൽ അബ്ദുല്ല (ഗൾഫ് മാധ്യമം), ബിനീഷ് തോമസ് (ഗൾഫ് മാധ്യമം), സാദത്ത് (സത്യം ഓൺലൈൻ), ആന്റണി, സത്യൻ പേരാമ്പ്ര തുടങ്ങിയവർ ആശംസകൾ നേർന്നു. ബഹ്റൈനിലെ മാധ്യമ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച സഹകരണത്തിന് സിജു ജോർജ് നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.