മനാമ: ജനത കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റും ദീർഘകാലമായി ശാഖിർ ടെയ് ലറിങ് കമ്പനിയിലെ ജീവനക്കാരനുമായ മനോജ് പട്ടുവത്തിന് യാത്രയയപ്പ് നല്കി. പ്രസിഡന്റ് നജീബ് കടലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നികേഷ് വരാപ്രത്ത്, മനോജ് വടകര, ജയപ്രകാശ്, ഭാസ്കരൻ, പവിത്രൻ കള്ളിയിൽ, സന്തോഷ് മേമുണ്ട, ഷൈജു, ജിബിൻ തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈൻ ജനത കൾച്ചറൽ സെന്ററിന്റെ ഉപഹാരം പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് സമ്മാനിച്ചു. മനോജ് പട്ടുവം യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.