മനാമ: ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക സേവന മേഖലയിലെ നിറ സാന്നിധ്യവുമായ മുഹമ്മദ് എറിയാടിന് യാത്രയയപ്പ് നൽകി. പ്രവാസി വെൽഫെയർ ഓഫിസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മലപ്പുറം, കെ. ഇര്‍ഷാദ്, അസ്ലം വേളം, ഗഫൂർ മൂക്കുതല, വി.എൻ. മുര്‍ഷാദ്, റഫീഖ് മണിയറയിൽ, നൗമല്‍ റഹ്മാന്, നൗഷാദ്, അബ്ദുൽ ജലീൽ, ഷാനവാസ് എന്നിവർ യാത്രമംഗളങ്ങൾ നേർന്ന് സംസാരിച്ചു. മുഹമ്മദ് എറിയാട് മറുപടി പ്രസംഗം നടത്തി. പ്രവാസി വെൽഫെയറിന്റെ ഉപഹാരം പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ കൈമാറി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.