മനാമ: 36 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ രതീഷ് മാഹിക്ക് മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. ബാങ്കോക് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ പിപി. റഷീദ് അധ്യക്ഷത വഹിച്ചു.
മാഹി അസോസിയേഷൻ പ്രസിഡൻറ്, തണൽ-മാഹി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ച രതീഷ് ജീവകാരുണ്യ പ്രവർത്തനരംഗത്ത് നടത്തിയ സംഭാവനകൾ തികച്ചും ശ്ലാഘനീയമാണെന്ന് അധ്യക്ഷൻ എടുത്തുപറഞ്ഞു. റിജാസ് റഷീദ്, വി.സി. നിയാസ്, നിസാർ മാഹി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വി. വിദ്യാധരൻ, റഷീദ് മാഹി, മുജീബ് മാഹി, വി.സി. താഹിർ എന്നിവർ സംസാരിച്ചു. രതീഷ് മാഹി, അജിത രതീഷ് എന്നിവർ മറുപടിപ്രഭാഷണം നടത്തി. ശശി പള്ളൂർ, വി.കെ. മുനീർ, ജംഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.