മനാമ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ബഹ്റൈനിലെ പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി. കേരളത്തോടും മലയാളികളോടും ഏറെ സ്നേഹവും കരുതലും കാണിച്ച അദ്ദേഹത്തിന്റെ വിയോഗവാർത്ത ഹൃദയ വേദനയോടെയാണ് പ്രവാസികൾ ഏറ്റുവാങ്ങിയത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചിച്ചു. വികസനത്തിനും മാനവികതക്കും സാമൂഹ്യ സേവനത്തിനും പുതിയ മാനം നൽകിയ അദ്ദേഹത്തിന്റെ വിയോഗം മാനവജനതക്ക് തീരാനഷ്ടമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രസിഡന്റ് എബ്രഹാം സാമുവൽ അനുസ്മരിച്ചു. യു.എ.ഇയെ ആധുനിക ലോക ശക്തിയായി വളർത്തിയ അദ്ദേഹം പ്രവാസികളെയും ചേർത്തുപിടിച്ചു.
ചെയർമാൻ ബാബു കുഞ്ഞിരാമൻ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, പ്രോവിൻസ് വൈസ് പ്രസിഡന്റ് ഹരീഷ് നായർ, സെക്രട്ടറി പ്രേംജിത്, ട്രഷറർ ജിജോ ബേബി, ലേഡീസ് ഫോറം പ്രസിഡന്റ് കൃപ രാജീവ്, സെക്രട്ടറി രേഖ എന്നിവരും അനുശോചനം അറിയിച്ചു.
യു.എ.ഇയുടെ വിവിധോന്മുഖമായ പുരോഗതിയിലും വികസനത്തിലും ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ വഹിച്ച പങ്ക് വലുതാണെന്ന് കെ.സി.എ പ്രസിഡന്റ് റോയ് സി. ആന്റണി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സി.എ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയെ വികസനത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇ എന്ന രാജ്യത്തിന്റെയും ജനങ്ങളുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ വേള്‍ഡ് എൻ.ആർ.ഐ കൗൺസിൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ഡയറക്ടർ സുധീർ തിരുനിലത്ത് അനുശോചിച്ചു. യു.എ.ഇയുടെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യു.എ.ഇയുടെ ആധുനികവത്കരണത്തിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കേരളവുമായും ഇന്ത്യന്‍ സമൂഹവുമായും എന്നും അടുത്തബന്ധം നിലനിര്‍ത്തിയ ഭരണാധികാരിയായിരുന്നുവെന്ന് ഒ.എന്‍.സി.പി ബഹ്റൈന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി രജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കന്പ്രത്ത്, വൈസ് പ്രസിഡന്റ് സാജിര്‍ ഈരിവേരി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നയീം പന്‍കാര്‍ക്കര്‍, അയാസ് ശൈഖ് എന്നിവര്‍ പറഞ്ഞു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയുടെ നവീകരണത്തിനും ഉയര്‍ച്ചക്കും അദ്ദേഹം നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
പ്രളയ ദുരന്ത സമയത്ത് കേരളത്തിന് നല്കിയ വാഗ്ദാനവും ധൈര്യവും സഹായവും മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ യു.എ.ഇ ഭരണാധികാരികളുടെയും ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, ചെയര്മാന് ടോണി നെല്ലിക്കന്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടികണ്ടത്തില്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ തോമസ് ഫിലിപ്, ഷൈജു കന്പ്രത്ത്, ജസ്റ്റിന് ഡേവിസ്, കാത്തു സച്ചിന്‍ദേവ്, ലീബ രാജേഷ്, വിജി എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ യുനൈറ്റഡ് പാരന്റ് പാനല്‍ അനുശോചനം അറിയിച്ചു. യു.എ.ഇയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഐക്യത്തിനും കെട്ടുറപ്പിനും വളര്‍ച്ചക്കുമായി അദ്ദേഹം നല്കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവാത്തതാണ്. തികഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടി ആയിരുന്ന അദ്ദേഹം ഇന്ത്യയുടെയും വിശിഷ്യാ കേരളത്തിന്റെയും അടുത്ത സുഹൃത്തുമായിരുന്നു.യു.എ.ഇ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി യു.പി.പി ഭാരവാഹി അനുശോചന സന്ദേശത്തിൽപറഞ്ഞു.
മനാമ: യു.എ.ഇയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക സംഭാവന നൽകിയ ഭരണാധികാരിയെയാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള അനുസ്മരിച്ചു. 2004ൽ ചുമതലയേറ്റെടുത്ത അദ്ദേഹം യു.എ.ഇയെ ലോകത്തിലെ ശക്തമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിൽ പങ്കുവഹിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അടുത്തറിയുകയും നിറവേറ്റുകയും ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം. അവരുടെ സ്വപ്നങ്ങൾക്ക് അദ്ദേഹം ചിറകുകൾ നൽകി. പൗരന്മാരുടെയും പ്രവാസികളുടെയും അഭിവൃദ്ധിക്ക് അദ്ദേഹം മുഖ്യപരിഗണന നൽകി.
രാജ്യത്തെ ഡിഫൻസ് ഫോഴ്സിനെ ലോകത്തെ ശക്തമായ സേനകളിൽ ഒന്നാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. യു.എ.ഇയെ പുതുയുഗത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളും പരിഷ്കാരങ്ങളും രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് വിജയകരമായി നേതൃത്വം നൽകുകയും പുതിയ മേഖലകളിലേക്കുള്ള കുതിപ്പിന് വഴിയൊരുക്കുകയും ചെയ്തു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായ അദ്ദേഹം പ്രളയസമയത്ത് കേരളത്തിന് നൽകിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും ഡോ. രവി പിള്ള അനുസ്മരിച്ചു.
മനാമ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ നടത്താനിരുന്ന വിവിധ പരിപാടികൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിലെ പരിപാടികൾ മാറ്റിവെച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികളാണ് തൽക്കാലത്തേക്ക് മാറ്റിവെച്ചത്.
മണ്ണിനെ സംരക്ഷിക്കുക എന്ന ദൗത്യവുമായി ലോകപര്യടനം നടത്തുന്ന ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ശനിയാഴ്ച ബഹ്റൈനിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയതായി നാഷനൽ കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ 15ന് നടത്താനിരുന്ന 'സ്നേഹ നിലാവ്' ആദരിക്കൽ ചടങ്ങ് 17ലേക്ക് മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.