മനാമ: ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'മിഷൻ 50' പദ്ധതിയുടെ ഭാഗമായ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിവന്ന രണ്ടാം ഫാംവില്ല ജൈവകൃഷി മത്സരത്തിെൻറ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. പ്രവാസി കർഷകനായ അബ്ദുൽ ജലീൽ എടവനക്കാട് ഉദ്ഘാടനം ചെയ്ത രണ്ടാം ഫാംവില്ലയുടെ ചീഫ് ജഡ്ജ് ആയ പി.വി. വർഗീസ് നൽകിയ ക്ലാസുകളും നിർദേശങ്ങളും സ്വീകരിച്ചാണ് മത്സരാർഥികൾ കൃഷി ചെയ്തത്.
വീടിെൻറ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്നു പേരെ തിരഞ്ഞെടുത്ത് മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻറുമായിരുന്ന എ.വി. അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മെമേൻറാ നൽകി ആദരിക്കും. ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിെൻറ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. ഫാംവില്ല കൺവീനർമാരായ പി.കെ. ഇസ്ഹാഖ്, ജെ.പി.കെ. തിക്കോടി ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.