മനാമ: നീണ്ട തലമുടി മുറിച്ചെടുത്ത് ബഹ്റൈനിലെ അർബുദ രോഗികൾക്ക് ദാനം നൽകി ഫാസ്ബിയ വീണ്ടും മാതൃകയായി. ഇബ്ൻ അൽ ഹൈതം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഫാസ്ബിയ നേരത്തേ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴും അർബുദ രോഗികൾക്ക് മുടി ദാനം നൽകിയിരുന്നു. ഇത്തവണ മാതാവ് റുബീന ഫിറോസും മകളുടെ കൂടെ അർബുദ രോഗികൾക്കായി മുടി നൽകി.
മകളുടെ ആഗ്രഹം പിതാവ് മാഹി സ്വദേശി ഫിറോസ് കാൻസർ കെയർ ഗ്രൂപ് സ്ഥാപകാംഗം കെ.ടി. സലീമുമായി പങ്കുവെക്കുകയായിരുന്നു. തുടർന്നാണ് മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറിയത്. റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ഇങ്ങനെ ലഭിക്കുന്ന മുടി പ്രയോജനപ്പെടുമെന്നും ഇത്തരത്തിൽ നൽകാൻ താൽപര്യമുള്ളവർക്ക് ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ 17233080 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും കെ.ടി. സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.