മനാമ: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ) അണുബാധകൾ വർധിക്കുന്നതിനിടയാക്കുന്നതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. മനാമയിൽ നടന്ന ആരോഗ്യ കോൺഫറൻസിലാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പ്രശ്നത്തെ ആഗോളതലത്തിൽ അഭിസംബോധനം ചെയ്തില്ലെങ്കിൽ, ഓരോ മൂന്ന് സെക്കൻഡിലും ഒരു മരണം ഉണ്ടായേക്കാം എന്നും വിദഗ്ധർ ഭയപ്പെടുന്നു. വർധിച്ചുവരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബഹ്റൈനിലും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയുടെ എ.എം.ആറിനായുള്ള സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ് ചെയർപേഴ്സൻ ഡോ. ജമീല അൽ സൽമാൻ ആവശ്യപ്പെട്ടു.
പ്രതിരോധശേഷിയുള്ള സൂപ്പർബഗുകൾക്ക് ആളുകൾ, മൃഗങ്ങൾ, ചരക്കുകൾ എന്നിവയിലൂടെ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കാനാകും. ഇതു പരിഹരിച്ചില്ലെങ്കിൽ, 2050 ആകുമ്പോഴേക്കും ആഗോള മരണസംഖ്യ ഓരോ മൂന്ന് സെക്കൻഡിലും ഒരാൾ എന്നനിലയിൽ ഉയരും. ഏകദേശം 7,00,000 ആളുകൾ എ.എം.ആർ മൂലം ഓരോ വർഷവും മരിക്കുന്നു, എന്നാൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ കണക്ക് പ്രതിവർഷം 10 ദശലക്ഷമായി വർധിക്കുമെന്നും ഡോ. ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി.
സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതു മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ സാധ്യതയുള്ള രോഗാണുക്കള്കൊണ്ടുള്ള അണുബാധ ഉണ്ടാകുകയും ഇതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും . ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകംതന്നെ വിശേഷിപ്പിച്ചത് നിശ്ശബ്ദ മഹാമാരിയെന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.