മനാമ: ലുലു എക്സ്ചേഞ്ച് ഇൻജാസ് ബഹ്റൈനുമായി സഹകരിച്ച് പ്രവാസി സമൂഹത്തിന് സാമ്പത്തിക അവബോധം നൽകുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. അൽ മൊയ്യിദ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാർക്ക് മൂന്ന് ബാച്ചുകളായി മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടത്തിയത്. പണം കൈമാറ്റത്തിന്റെ നിയമപരവും നിയമവിരുദ്ധവുമായ വശം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, കള്ളപ്പണം വെളുപ്പിക്കലും വഞ്ചനപരമായ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അവബോധം നൽകിയത്. സ്ട്രാറ്റജിക് ബിസിനസ് റിലേഷൻസ് മേധാവി അജിത്ത്, ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ഡിജിറ്റൽ പ്രോഡക്ട് ഇൻ ചാർജ് അരുൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ആളുകൾക്ക് സാമ്പത്തിക സാക്ഷരതയും അവബോധവും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. അഭിവൃദ്ധിയുള്ള രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തിക സാക്ഷരത അനിവാര്യമാണെന്ന് ഇൻജാഹ് ബഹ്റൈൻ ചെയർപേഴ്സൻ ഷെയ്ഖ ഹെസ ബിൻത് ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.