മനാമ: ഓൺലൈനിൽനിന്ന് ഡിസൈൻ പകർത്തി അബായ വിൽപന നടത്തിയ യുവതിക്ക് പിഴ വിധിച്ച് കോടതി. 60 വയസ്സുകാരിയായ സംരംഭകയുടെ ഡിസൈനാണ് യുവ സംരംഭക പകർത്തിയത്. പകർപ്പവകാശം ലഘിച്ചതിനാണ് 250 ദിനാർ പിഴയിട്ടത്.
അബായകൾ രൂപകൽപന ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വിൽപന നടത്തുകയുമായിരുന്നു 60 വയസ്സുകാരിയായ സംരംഭക. അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നാണ് യുവതി അബായയുടെ ചിത്രങ്ങൾ പകർത്തുകയും തന്റേതായി അവതരിപ്പിച്ച് വിൽപന നടത്തുകയും ചെയ്തത്. ഡിസൈൻ പകർത്തി അധാർമികമായി വിൽപന നടത്തിയത് 20 വയസ്സുകാരിയാണെന്നതും കോടതി പരിഗണിച്ചു.
ഡിസൈനുകൾ മോഷണം പോയതിനാൽ തന്റെ കക്ഷിക്ക് ഗണ്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും ഏക വരുമാന സ്രോതസ്സായിരുന്നുവെന്നും അഭിഭാഷക വാദിച്ചു. അബായ ഡിസൈൻ പകർത്തി വിറ്റതിലെ അനൗചിത്യവും തെറ്റും മുതിർന്ന ഡിസൈനറുടെ വൈകാരിക പ്രയാസത്തിനും സാമ്പത്തിക നഷ്ടത്തിനും കോടതി ഊന്നൽ നൽകിയാണ് വിധി പ്രസ്താവിച്ചതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.